കയറ്റിറക്ക് ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു

Update: 2024-06-28 17:37 GMT

കണ്ണൂര്‍: കയറ്റിറക്ക് ജോലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തളാപ്പ് തായലെ കല്ലാളത്ത് മഹറൂഫാ(49)ണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.30ന് ഒണ്ടേന്‍ റോഡിലെ സിമന്റ് ഗോഡൗണില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് തളാപ്പ് ജുമാ മസ്ജിദില്‍. വര്‍ഷങ്ങളായി കയറ്റിറക്ക് തൊഴിലാളിയും എസ്.ടി.യു ഹാജിറോഡ് യൂണിറ്റ് പ്രവര്‍ത്തകനുമാണ്. പരേതനായ ഹസന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: പി സല്‍മത്ത് (പള്ളിപ്രം). മക്കള്‍: മര്‍സീന, ഫിദ, ഹിബ. മരുമക്കള്‍: നദീര്‍, റസല്‍.