ദലിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയുടെ ഓട്ടോ വീണ്ടും കത്തി നശിച്ചു

Update: 2023-08-25 04:15 GMT

കണ്ണൂര്‍: ദലിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയുടെ ഓട്ടോ വീണ്ടും കത്തി നശിച്ചു. കക്കാട് അത്താഴക്കുന്നിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെ കത്തിനശിച്ചത്. ഓട്ടോകത്തുന്നതിന്റെ വീഡിയോ ഉടന്‍ തന്നെ ഫേസ്ബുക്കില്‍ ലൈവ് ഇട്ടിരുന്നു.ഓട്ടോ കത്തിച്ചതിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് അവര്‍ പറഞ്ഞു.നേരത്തെ നിരന്തരം സിപിഎമ്മിന്റെ അക്രമങ്ങള്‍ക്ക് ഇരയായി വാര്‍ത്തകളില്‍ ഇടം പിടിച്ച വ്യക്തിയാണ് ചിത്രലേഖ. സിപിഎമ്മിന്റെ ഉപരോധം ഉള്‍പ്പെടെ നേരിട്ടതോടെയാണ് പാര്‍ട്ടി ഗ്രാമമായ എടാട്ട് നിന്ന് താമസം മാറുകയും ചെയ്തു. ഇതിനിടെ നിരവധി തവണ ഓട്ടോക്കാരുടെ അതിക്രമത്തിന് ഇരയായിരുന്നു. തുടര്‍ന്ന് സെക്രട്ടേറിയേറ്റ്, കലക്ടറേറ്റ് എന്നിവടങ്ങളില്‍ അനിശ്ചിതകാല പ്രതിഷേധ സമരവും നടത്തിയിരുന്നു.സിപിഎം എന്നോടുള്ള പക വീണ്ടും തീര്‍ത്തു എന്റെയും കുടുംബത്തിന്റെയും വരുമാന മാര്‍ഗം ഇല്ലാതാക്കി എന്റെ കഞ്ഞി കുടി മുട്ടിച്ചുവെന്നും അവര്‍ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.




Tags:    

Similar News