പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎമ്മിന് ഞെട്ടല്‍; വിമതനായി മല്‍സരിച്ച മുന്‍ ബ്രാഞ്ച് സെക്രട്ടറി സി വൈശാഖിന് വിജയം
കണ്ണൂര്‍: പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎമ്മിന് തിരിച്ചടി. വിമതനായി മല്‍സരിച്ച മുന്‍ ബ്രാഞ്ച് സെക്രട്ടറി സി വൈശാഖ് വിജയിച്ചു. പയ്യന്നൂര്‍ നഗരസഭയിലെ 36-ാം വാര്‍ഡിലേക്കാണ് കാര നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വൈശാഖ് സ്വതന്ത്രനായി മല്‍സരിച്ചത്. കോണ്‍ഗ്രസ് എസിലെ പി ജയന്‍ ആയിരുന്നു വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
ഡിവൈഎഫ്‌ഐ മേഖലാ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയതോടെയാണ്സി വൈശാഖ് പാര്‍ട്ടിയുമായി ഇടഞ്ഞത്. തന്നെ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നില്‍ പയ്യന്നൂര്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയും മറ്റു ചിലരും കൂടിയാണെന്നതടക്കം ആരോപണങ്ങള്‍ വൈശാഖ് ഉന്നയിച്ചിരുന്നു.
ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി അംഗങ്ങളില്‍പ്പെട്ടവര്‍ അടക്കം വന്ന് കാരയിലെ ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹികള്‍ അടക്കമുള്ള പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയെന്നും അതില്‍ ഒരാളുടെ പേരില്‍ മാത്രമാണ് പാര്‍ട്ടി ഒന്‍പതുമാസം കഴിഞ്ഞ് നടപടിയെടുത്തതെന്നും മറ്റുള്ളവര്‍ക്കെതിരെ നടപടിയുണ്ടായില്ലെന്നും വൈശാഖ് ആരോപിച്ചിരുന്നു. കാര ഭാഗത്തെ മൂന്ന് ബ്രാഞ്ചുകളിലായി മുപ്പതോളം പാര്‍ട്ടി അംഗങ്ങള്‍ പാര്‍ട്ടിയുമായി ഇടഞ്ഞിരുന്നു. ഇവരുടെ പിന്തുണയോടെയാണ് വൈശാഖ് മല്‍സരത്തിനിറങ്ങാന്‍ തീരുമാനിച്ചതും വിജയിച്ചതും.
