കൊവിഡ്: മാഹിയില്‍ സ്‌പെഷ്യല്‍ വിജിലന്‍സ് ക്യാംപ് തുടങ്ങി

Update: 2020-10-30 14:33 GMT

മാഹി: കൊവിഡ് രോഗവ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ പുതുശ്ശേരി സംസ്ഥാനത്തിലെ വിവിധ മേഖലയിലുള്ളവര്‍ക്ക് പുതുശ്ശേരിയില്‍ വരാനും പരാതികള്‍ നല്‍കാനുള്ള അസൗകര്യം കണക്കിലെടുത്ത് പുതുശ്ശേരി സംസ്ഥാന വിജിലന്‍സ് ആന്റി കറപ്ഷന്‍ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലായി സംഘടിപ്പിക്കുന്ന കാംപിന്റെ ഭാഗമായി മാഹിയിലും ക്യാംപ് ആരംഭിച്ചതായി പുതുശ്ശേരി സ്‌പെഷല്‍ സൂപ്രണ്ട് ഓഫ് പോലിസ് ആകാംക്ഷാ യാദവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

    ജനങ്ങള്‍ നേരിടുന്ന ഏതെങ്കിലും തരത്തിലുള്ള അഴിമതികള്‍ ഉണ്ടെങ്കില്‍ അത്തരം അഴിമതികളേ കുറിച്ചുള്ള പരാതികള്‍ ഈ ക്യാംപുകളില്‍ ഈതികച്ചും സുരക്ഷിതമായി സമര്‍പ്പിക്കാവുന്നതും പരാതികള്‍ വസ്തുതാപരമായി തെളിഞ്ഞാല്‍ വേണ്ട നിയമനടപടികള്‍ സ്വീകരിക്കുന്നതുമായിരിക്കും. സ്ഥിരം സംവിധാനം നിലവില്‍വരാന്‍ താമസമുണ്ടാവുമെന്നതിനാല്‍ ഇത്തരം ക്യാംപുകള്‍ ആവര്‍ത്തിക്കാന്‍ മാത്രമേ ഇപ്പോഴത്തെ സൗകര്യം അനുവദിക്കുകയുള്ളൂ എന്ന് എസ്എസ്പി ആകാംക്ഷാ യാദവ് കൂട്ടിച്ചേര്‍ത്തു.

Covid: Special vigilance camp has been started in Mahe




Tags:    

Similar News