കൊവിഡ്: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഒപി നിയന്ത്രണം

Update: 2020-07-27 12:55 GMT

കണ്ണൂര്‍: ഡോക്ടറും നഴ്‌സും ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജനറല്‍ ഒപി, സമ്പര്‍ക്കം ഉണ്ടായ വാര്‍ഡുകള്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫിസുകള്‍, ഓപറേഷന്‍ തിയേറ്റര്‍, ഐസിയു തുടങ്ങിയ അണുബാധ ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ 30 വരെ അടച്ചിടും. അണുനശീകരണം നടത്തി 31ന് ഇവ തുറന്നു പ്രവര്‍ത്തിക്കും.

    ആശുപത്രി സന്ദര്‍ശിക്കുന്ന കൊവിഡ് 19 വിദഗ്ധ സംഘത്തിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. ഈ ദിവസങ്ങളില്‍ ഒപി സേവനത്തിനായി ജില്ലാ ആശുപത്രി, തളിപ്പറമ്പ് താലൂക്ക് ആശുപത്രി, അടുത്തുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയെ സമീപിക്കേണ്ടതാണ്. ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി കാഷ്വാലിറ്റി വിഭാഗത്തിലെ ജീവനക്കാര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കണമെന്നും കലക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കി. 

Covid: Kannur Govt. OP control in medical college

Tags:    

Similar News