മാഹിയില്‍ ഇന്ന് 11 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

Update: 2020-11-06 14:51 GMT

മാഹി: മാഹിയില്‍ വെള്ളിയാഴ്ച 11 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 10 പോസിറ്റീവ് ഫലങ്ങള്‍ റാപിഡ് ആന്റിജന്‍ ടെസ്റ്റിലൂടെയും ഒരു ഫലം ട്രൂനാറ്റ് ടെസ്റ്റിലൂടെയും ലഭ്യമായതാണ്. മുമ്പത്തെ പോസിറ്റീവ് കേസിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരായ പള്ളൂര്‍ ശ്രീ നാരായണ സ്‌കൂളിന് സമീപം താമസിക്കുന്ന ഒരാള്‍ക്കും പന്തക്കല്‍ കണ്ണിച്ചാംകണ്ടി കോളനിയില്‍ താമസിക്കുന്ന രണ്ടുപേര്‍ക്കും പള്ളൂര്‍ ശ്രീ കാഞ്ഞിരമുള്ള പറമ്പ് ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന ഒരു പോലിസുകാരനും ചെമ്പ്ര രമാലയം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

    മുണ്ടോക്ക് ശ്രീ ഹരീശ്വര ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന 69 വയസ്സുള്ള ഒരു സ്ത്രീക്കും ചെമ്പ്ര പൊതുവാച്ചേരി സ്‌കൂളിനു സമീപം താമസിക്കുന്ന 33കാരനും മാഹി ഫിഷിങ് ഹാര്‍ബറിനടുത്ത് താമസിക്കുന്ന രണ്ടുപേര്‍ക്കും നീരീക്ഷണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ കൊവിഡ് പരിശോധനയില്‍ പോസിറ്റീവാണെന്നു കണ്ടെത്തി.

    വളവില്‍ അയ്യപ്പ ക്ഷേത്രത്തിനടുത്തുള്ള ഒരു പോലിസുകാരനും ചാലക്കര കേര ഇന്‍ഡസ്ട്രീസിന് സമീപം താമസിക്കുന്ന ഒരാള്‍ക്കും രോഗലക്ഷണങ്ങള്‍ കാരണം നടത്തിയ പരിശോധനയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മാഹിയില്‍ ഇന്ന 128 കൊവിഡ് പരിശോധനകളാണു നടത്തിയത്. 12 പേര്‍ ഇന്ന് രോഗമുക്തി നേടി. ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം 145 ആണ്.

Covid confirmed 11 more in Mahe today




Tags:    

Similar News