വ്യവസായപ്രമുഖന്‍ മകന്റെ വിവാഹപ്പിറ്റേന്ന് മരിച്ചു

മുംബൈയിലെയും കേരളത്തിലെയും മത, സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു മഹമൂദ് ഹാജി.

Update: 2019-07-29 10:20 GMT

കണ്ണൂര്‍: മകന്റെ വിവാഹപ്പിറ്റേന്ന് വ്യവസായപ്രമുഖനും മുംബൈ കേരള മുസ്‌ലിം ജമാഅത്തിന്റെ ദീര്‍ഘകാലത്തെ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും മുഖ്യരക്ഷാധികാരിയുമായിരുന്ന പാനൂരിലെ മാണിക്കോത്ത് മഹമൂദ് ഹാജി (69) മകന്റെ വിവാഹപ്പിറ്റേന്ന് മരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. മകന്‍ ഫാറൂഖ് മഹമൂദിന്റെ വിവാഹമായിരുന്നു ഞായറാഴ്ച. മുംബൈയിലെയും കേരളത്തിലെയും മത, സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു മഹമൂദ് ഹാജി.

മുംബൈ കൊര്‍ദോബ എജുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറിയും മുംബൈ മുസ്‌ലിം വെല്‍ഫയര്‍ ലീഗ് ദീര്‍ഘകാല ജനറല്‍ സെക്രട്ടറിയും, പാനൂര്‍ ഇഖ്‌റഅ കോളജ് കമ്മിറ്റി ഭാരവാഹിയുമായിരുന്നു. പാനൂരിലെ പരേതനായ മാണിക്കോത്ത് മൂസയുടെയും പൂവത്താംകണ്ടി പുല്ലാഞ്ഞോട്ട് ബിയ്യാത്തുവിന്റെയും മകനാണ്. ഭാര്യ: സുബൈദ (പെരിയ, വയനാട്). മക്കള്‍: മഷ്ഹൂദ്, ലബനാസ്, ഫാറൂഖ് (മൂവരും മുംബൈ), പര്‍വേശ് മുഹമ്മദ് (ദുബയ്), സമീറ, സാബിറ, റമീസ, മുംതാസ്, ഹാജറ. മരുമക്കള്‍: നിസാര്‍ അഹമ്മദ് (വയനാട്), ഡോ. ശിദു ഗുരിക്കള്‍ (മഞ്ചേരി), ഫൈസല്‍ (ചട്ടഞ്ചാല്‍), ഷഹിം (മുക്കം), റാഷിദ് (പുല്ലൂക്കര), റഷീദ (പൊയ്‌ലൂര്‍), സുനൈദ (വില്യാപ്പള്ളി) റാഹിമ (കാര്‍ത്തികപള്ളി). സഹോദരങ്ങള്‍: മാണിക്കോത്ത് ഹംസ, അബ്ദുല്ല, ഹമീദ്, റഫീഖ്, സഫിയ, റംല, സുബൈദ. 

Tags:    

Similar News