കണ്ണൂര്‍ വളപട്ടണത്ത് തോണി മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

Update: 2020-04-20 18:30 GMT

കണ്ണൂര്‍: വളപട്ടണം പാപ്പിനിശ്ശേരി പാറക്കലില്‍ തോണി മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കാക്കാതുരുത്തിയിലെ കെ വി സുമേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വളപട്ടണം പാലത്തിന് സമീപം പാറക്കടവ് ബോട്ട് ജെട്ടിക്കു സമീപമാണ് തോണിമറിഞ്ഞ് അപകടമുണ്ടായത്.

തോണിയില്‍ രണ്ടുപേരാണുണ്ടായിരുന്നത്. ഒരാള്‍ നീന്തിരക്ഷപ്പെട്ടു. കോസ്റ്റല്‍ പോലിസും അഗ്നിശമനസേനയും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.  

Tags: