കണ്ണൂരില്‍ ലോഡ്ജില്‍ യുവാവും യുവതിയും ലഹരി വില്‍പ്പനക്കിടെ പിടിയില്‍

Update: 2025-03-08 09:46 GMT

കണ്ണൂര്‍: കണ്ണൂരില്‍ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയില്‍. താവക്കര സ്വദേശി നിഹാദ് മുഹമ്മദ്, പാപ്പിനിശ്ശേരി സ്വദേശി അനാമിക സുധീപ് എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിലെ ലോഡ്ജില്‍ ലഹരി വില്‍പ്പനക്കിടെ കണ്ണൂര്‍ ടൗണ്‍ പോലിസ് ആണ് ഇരുവരെയും പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും നാല് ഗ്രാം എംഡിഎംഎയും കഞ്ചാവും പിടികൂടി.