അബദ്ധത്തില്‍ കയര്‍ കഴുത്തില്‍ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം

Update: 2025-05-17 17:48 GMT

കണ്ണൂര്‍: ഗര്‍ഭിണിയായ ഭാര്യയുടെ മുന്നില്‍വച്ച് ഭര്‍ത്താവ് കഴുത്തില്‍ കയര്‍ കുടുങ്ങി മരിച്ചു. തായത്തെരു ബള്‍ക്കീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പി സിയാദ് (31) ആണ് മരിച്ചത്. അബദ്ധത്തില്‍ കഴുത്തില്‍ കയര്‍ കുടുങ്ങുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.