ഏഴിമലയില്‍ പിക്കപ്പ് ലോറി തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം; മരണം മൂന്നായി

Update: 2024-10-28 18:01 GMT

ഏഴിമല: കണ്ണൂര്‍ ഏഴിമലയില്‍ പിക്കപ്പ് ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. രാവിലെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളിയായ ശ്രീലേഖയാണ് മരിച്ചത്. നേരത്തെ, ശോഭ, യശോദ എന്നിവര്‍ മരിച്ചിരുന്നു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലേക്ക് പിക്കപ്പ് ലോറി പാഞ്ഞുകയറിയാണ് അപകടം സംഭവിച്ചത്. ഏഴിമല കുരിശുമുക്കിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട പിക്കപ്പ് ലോറി മരത്തിലിടിച്ച് ഇവരുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീലേഖയെ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.