കണ്ണൂരില്‍ 33 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍; സമ്പര്‍ക്ക വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചിടും

Update: 2020-08-20 04:33 GMT

കണ്ണൂര്‍: സമ്പര്‍ക്ക രോഗ വ്യാപനം രൂക്ഷമായ കണ്ണൂരില്‍ 33 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി. പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 33 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടിയാണ് കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചത്. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ചെറുതാഴം 13, ചെങ്ങളായി 13, 15,18, കൊളച്ചേരി 9, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 42,50,51, കുറുമാത്തൂര്‍ 11,15, തലശ്ശേരി 30,45, ഇരിട്ടി 32, പെരളശ്ശേരി 4, കരിവെള്ളൂര്‍ പെരളം 1, പായം 15, ചപ്പാരപ്പടവ് 17, മട്ടന്നൂര്‍ 10, കീഴല്ലൂര്‍ 3, ചെറുകുന്ന് 8, പട്ടുവം 4, ഏഴോം 5, തൃപ്പങ്ങോട്ടൂര്‍ 16, ഉളിക്കല്‍ 8, കോട്ടയം മലബാര്‍ 7, മുണ്ടേരി 2,3,4 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

    അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ചെങ്ങളായി 8, തലശ്ശേരി 49, കണിച്ചാര്‍ 13, പടിയൂര്‍ കല്ല്യാട് 15, കടമ്പൂര്‍ 6 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കിയിട്ടുണ്ട്.

33 wards in Kannur in Containment Zone; Contact wards will be completely closed



Tags:    

Similar News