കട്ടപ്പനയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Update: 2021-03-19 09:49 GMT

ഇടുക്കി: കട്ടപ്പന പുറ്റടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. വണ്ടന്മേട് കൊച്ചറ കൂരാപ്പള്ളില്‍ സുബിന്‍(32) ആണ് മരിച്ചത്. സുബിനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു മാതാവിനും എതിരേവന്ന ബൈക്കിലെ രണ്ട് യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുബിന്റെ മാതാവിന്റെ നിലയും ഗുരുതരമാണ്. എസ്‌റ്റേറ്റ് സൂപര്‍വൈസര്‍ ആയ സുബിനോടൊപ്പം മാതാവും ജോലിസ്ഥലത്തേക്കു പോവുന്നതിനിടെ പുറ്റടി ബാങ്ക് പടിക്കല്‍ ഇന്നു രാവിലെ 7.25നാണ് അപകടം. ബൈക്കുകള്‍ തമ്മിലുള്ള കൂട്ടിയിടിയില്‍ ഇരുവരും വാഹനത്തില്‍ നിന്ന് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ സുബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റുള്ളവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Young man killed in Kattappana

Tags: