ജലനിരപ്പ് കുറഞ്ഞു; മുല്ലപ്പെരിയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു

Update: 2021-11-18 19:44 GMT

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഉയര്‍ത്തിയിരുന്നതില്‍ രണ്ട് ഷട്ടറുകള്‍ അടച്ചു. വ്യാഴാഴ്ച രാത്രി 10 മണിയോടെ രണ്ടും അഞ്ചും നമ്പര്‍ ഷട്ടറുകള്‍ അടച്ചത്. തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തെ അറിയിച്ചതാണ് ഇക്കാര്യം. നിലവില്‍ മൂന്നും നാലും ഷട്ടറുകള്‍ 30 സെ.മീ വീതം ഉയര്‍ത്തി 752 ഘനയടി ജലം പുറത്തുവിടുന്നുണ്ട്.

വ്യാഴാഴ്ച രാവിലെ എട്ട് മണിക്കാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നത്. ജലനിരപ്പ് 141 അടിയില്‍ എത്തിയതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്നത്. രാവിലെ 5.30 ഓടെയാണ് ജലനിരപ്പ് 141 അടിയിലെത്തിയത്. സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് ജലം ഒഴുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിരുന്നു. സ്പില്‍വേ ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ തുറന്ന് സെക്കന്‍ഡില്‍ 22,000 ലിറ്റര്‍ ജലമാണ് ഒഴുക്കിവിട്ടിരുന്നത്.

Tags: