പോപുലര്‍ ഫ്രണ്ട് ഇടുക്കി ജില്ലാ നേതൃത്വ സംഗമം

Update: 2021-03-20 02:52 GMT

തൂക്കുപാലം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഇടുക്കി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച നേതൃത്വ സംഗമവും ക്യാംപും രാമക്കല്‍മേട് ലിമോന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി എ നൗഷാദ് അധ്യക്ഷത വഹിച്ചു. ആര്‍ എസ് എസ് രാജ്യത്തെ അഹിന്ദുക്കളുടെ ഉന്മൂലനവും ഹിന്ദുക്കളുടെ തരം തിരിക്കലുമാണ് ലക്ഷ്യമിടുന്നതെന്നും അതിനാല്‍ തന്നെ രജ്യത്തെ ആര്‍ എസ് എസ് അല്ലാത്ത എല്ലാവരും അതിനെതിരേ ഒന്നിക്കണമെന്നും അദ്ദേഹം. ആര്‍എസ്എസിനെ നേരിടുന്നതില്‍ പോപുലര്‍ ഫ്രണ്ട് എന്നും മുന്‍പന്തിയിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എസ് നിസാര്‍ വിഷയാവതരണം നടത്തി. എറണാകുളം സോണല്‍ പ്രസിഡന്റ് കെ കെ ഹുസൈര്‍, സോണല്‍ സെക്രട്ടറി ഷിഹാസ്, ജില്ലാ സെക്രട്ടറി അന്‍വര്‍ ഹുസയ്ന്‍ മൗലവി സംസാരിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുത്തു.

Popular Front Idukki leaders meet

Tags: