ഇടുക്കിയില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

Update: 2022-04-24 14:26 GMT

ഇടുക്കി: കട്ടപ്പന കൊച്ചുതോവാള പൂവേഴ്‌സ് മൗണ്ടില്‍ പ്രഷര്‍ കുക്കര്‍ പൊട്ടി തെറിച്ച് യുവാവ് മരിച്ചു. പൂവേഴ്‌സ് മൗണ്ട് സ്വദേശി ഊരുകുന്നത്ത് ഷിബു ദാനിയേല്‍ (39) ആണ് മരിച്ചത്. ഭാര്യ ഗര്‍ഭിണിയായതിനാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി അടുക്കള ജോലികള്‍ ഷിബുവാണ് ചെയ്തിരുന്നത്. ഇന്ന് രാവിലെ ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ ഭാര്യയും അച്ഛനും പ്രദേശവാസികളുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊട്ടിത്തെറിച്ച കുക്കറിന്റെ അടപ്പ് ഷിബുവിന്റെ തലയ്ക്കുവന്ന് അടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റതിനാല്‍ രക്തം കട്ടപ്പിടിച്ച സാഹചര്യത്തില്‍ ഷിബുവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും വൈകീട്ട് 4.30 ഓടെ മരിച്ചു. ഭാര്യ: ജിന്‍സി. മക്കള്‍: അന്ന, ഹെലന്‍.

Tags:    

Similar News