കട്ടപ്പനയില്‍ അറ്റകുറ്റപ്പണിക്കിടെ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

Update: 2021-11-22 10:23 GMT

ഇടുക്കി: കട്ടപ്പനയില്‍ വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. നിര്‍മല സിറ്റി സ്വദേശി മണ്ണാത്തിക്കുളത്തില്‍ എം വി ജേക്കബ് (ബെന്നി) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.

ലൈന്‍ ഓഫാക്കിയതിനുശേഷമാണ് അറ്റകുറ്റപ്പണികള്‍ നടത്തിയതെന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞു. ലൈനില്‍ വൈദ്യുതി പ്രവാഹം എങ്ങനെയുണ്ടായി എന്നതില്‍ അവ്യക്തത തുടരുകയാണ്.

Tags: