ഇടുക്കിയില്‍ ജീവനൊടുക്കിയ 17കാരി പീഡനത്തിനിരയായി; പ്രതി അറസ്റ്റില്‍

Update: 2021-10-04 11:51 GMT

ഇടുക്കി: കഴിഞ്ഞ ഡിസംബറില്‍ ഇടുക്കിയില്‍ ജീവനൊടുക്കിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പീഡനത്തിനിരയായിരുന്നുവെന്ന് പോലിസ്. പീരുമേടിന് സമീപം കരടിക്കുഴിയിലാണ് 17കാരി ജീവനൊടുക്കിയത്. സംഭവത്തില്‍ കരടിക്കുഴി സ്വദേശി ആനന്ദ് അറസ്റ്റിലായി.

ഡിഎന്‍എ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വീടിനുസമീപമുള്ള കുളത്തിലാണ് പതിനേഴുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിരയായതായി കണ്ടെത്തുകയായിരുന്നു. പ്രതിയെ പോക്‌സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റുചെയ്തത്.

Tags: