ആലുവയില്‍ കട കുത്തിത്തുറന്ന് വെളിച്ചെണ്ണ മോഷ്ടിച്ചു; കവര്‍ന്നത് 30 കുപ്പി വെളിച്ചെണ്ണ

Update: 2025-08-07 09:23 GMT


ആലുവ: ആലുവയില്‍ കടയുടെ പൂട്ടു തകര്‍ത്ത് വെളിച്ചെണ്ണ മോഷ്ടിച്ചതായി പരാതി. 600 രൂപ വിലയുള്ള 30 കുപ്പി വെളിച്ചെണ്ണയാണ് കവര്‍ന്നിരിക്കുന്നത്. ശനിയാഴ്ച തോട്ടുമുഖം പാലത്തിനു സമീപത്തെ കടയിലാണ് കള്ളന്‍ കയറിയത്. കടയുടെ തറ തുരന്ന് അകത്തു കയറാനായിരുന്നു ശ്രമമെങ്കിലും അതു പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് പൂട്ടു പൊളിച്ച് അകത്ത് കയറിയത്. ഫ്രിഡ്ജില്‍ നിന്ന് സോഫ്റ്റ് ഡ്രിങ്ക് എടുത്തു കഴിക്കുന്നതും കടയില്‍ നിന്നു കിട്ടിയ ചാക്കില്‍ കവര്‍ന്ന വസ്തുക്കള്‍ നിറയ്ക്കുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വെളിച്ചെണ്ണയ്‌ക്കൊപ്പം 10 പാക്കറ്റ് പാല്‍, ഒരു പെട്ടി ആപ്പിള്‍ എന്നിവയും നഷ്ടപ്പെട്ടു. സിസിടിവി ക്യാമറയുടെ കേബിളും മുറിച്ചു നശിപ്പിച്ചിരുന്നു. പോലിസ് അന്വേഷണം ആരംഭിച്ചു.