സംയുക്ത കര്‍ഷക സമിതി ഭാരത് ബന്ദ്: എസ്ഡിറ്റിയു ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു

പറവൂര്‍ വ്യാപാര ഭവനു മുന്നില്‍ നടന്ന ഐക്യദാര്‍ഢ്യ സംഗമം എസ്ഡിറ്റിയു എറണാകുളം ജില്ലാ ഖജാന്‍ജി നിഷാദ് അഷറഫ് ഉദ്ഘാടനം ചെയ്തു

Update: 2021-09-28 06:26 GMT

പറവൂര്‍: സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്ത ഭാരത ബന്ദിന് പിന്തുണയര്‍പ്പിച്ച് സോഷ്യല്‍ ഡമോക്രാറ്റിക്ക് ട്രേഡ് യൂനിയന്‍ (എസ്ഡിറ്റിയു) പറവൂര്‍ മേഖല കമ്മിറ്റിക്കു കീഴില്‍ പറവൂര്‍ വ്യാപാര ഭവനു മുന്നില്‍ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു.യൂനിയന്‍ പറവൂര്‍ മേഖല പ്രസിഡന്റ് ഷംജാദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. എസ്ഡിറ്റിയു എറണാകുളം ജില്ലാ ഖജാന്‍ജി നിഷാദ് അഷറഫ് സംഗമം ഉദ്ഘാടനം ചെയ്തു.


കേവലം കര്‍ഷകര്‍ക്കു വേണ്ടിയല്ല മറിച്ച് ഈ രാജ്യത്തിന്റെ നിലനില്‍പിനായാണ് അവര്‍ സമരം ചെയ്യുന്നതെന്നും ആരൊക്കെ എതിര്‍ത്താലും സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍ രാജ്യവ്യാപകമായി കര്‍ഷക സമരത്തിന് പൂര്‍ണ പിന്തുണ നല്‍കി കൂടെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.


എസ്ഡിപിഐ പറവൂര്‍ മണ്ഡലം പ്രസിഡന്റ് നിസാര്‍ അഹമ്മദ്, വൈസ് പ്രസിഡന്റ് യാക്കൂബ് സുല്‍ത്താന്‍, പാര്‍ട്ടി ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് സുധീര്‍ അത്താണി, സെക്രട്ടറി കബീര്‍ ജാറപ്പടി, യൂണിയന്റെ മേഖലയിലെ വിവിധ യൂണിറ്റ് നേതാക്കളായ ഗോപാലന്‍ വാണിയക്കാട്, റിയാസ് പാറപ്പുറം, ഹാരിസ് വഴിക്കുളങ്ങര, നൗഷാദ് വെടിമറ, മജീദ് വള്ളുവള്ളി സംസാരിച്ചു.


യൂനിയന്‍ പറവൂര്‍ മേഖലാ സെക്രട്ടറി ഷാജഹാന്‍ സ്വാഗതവും ഖജാന്‍ജി അബ്ദുള്ള നന്ദിയും പറഞ്ഞു.

Tags:    

Similar News