ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ എസ് ഡിപിഐ അനുശോചിച്ചു

Update: 2023-07-20 11:09 GMT

എറണാകുളം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ എസ് ഡിപി ഐ എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അനുശോചിച്ചു. കേരളം കണ്ട മികച്ച ജനകീയ നേതാകളില്‍ ഒരാളും പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും നിസ്വാര്‍ത്ഥതയുടെ പര്യായവും എറണാകുളം ജില്ലയുടെ വികസനത്തില്‍ മുഖ്യപങ്ക് വഹിച്ച ഭരണാധികാരിയുമാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലി, അജ്മല്‍ കെ മുജീബ്, ഷമീര്‍ മാഞ്ഞാലി, ലത്തീഫ് കെ എം, നിമ്മി നൗഷാദ് സംസാരിച്ചു.

Tags: