ഓണ്‍ലൈന്‍ പഠനം: വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കി കെടിജിഡിഡബ്ല്യൂഎ

എറണാകുളം ഗോപാലപ്രഭു റോഡിലുള്ള സംഘടന ഓഫിസില്‍ വെച്ചു നടന്ന ചടങ്ങില്‍ ടി ജെ വിനോദ് എംഎല്‍എയ്ക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കൃഷ്ണന്‍, സംസ്ഥാന ഖജാന്‍ജി എം എന്‍ ബാബു എന്നിവര്‍ ചേര്‍ന്ന് ഫോണുകള്‍ കൈമാറി

Update: 2021-06-28 11:23 GMT

കൊച്ചി: നിര്‍ധനരായ കുടുംബത്തിലെ വിദ്യാര്‍Lികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സഹായമായി മൊബൈല്‍ ഫോണുകള്‍ നല്‍കി. വസ്ത്രവ്യാപാരികളുടെ സംഘടനയായ കേരള ടെക്സ്റ്റയില്‍സ് ആന്റ് ഗാര്‍മെന്റ്സ് ഡീലേഴ്സ് വെല്‍ഫെയര്‍ അസോസിയേഷനാണ് (കെടിജിഡിഡബ്ല്യൂഎ.) 19 മൊബൈല്‍ ഫോണുകള്‍ സംഭാവന ചെയ്തത്.

എറണാകുളം ഗോപാലപ്രഭു റോഡിലുള്ള സംഘടന ഓഫിസില്‍ വെച്ചു നടന്ന ചടങ്ങില്‍ ടി ജെ വിനോദ് എംഎല്‍എയ്ക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കൃഷ്ണന്‍, സംസ്ഥാന ഖജാന്‍ജി എം എന്‍ ബാബു എന്നിവര്‍ ചേര്‍ന്ന് ഫോണുകള്‍ കൈമാറി. സംസ്ഥാന രക്ഷാധികാരി നോവല്‍റ്റി ജോര്‍ജ്, ജില്ലാ ജനറല്‍ സെക്രട്ടറി നവാബ് ജാന്‍, ജില്ലാ ട്രഷറര്‍ തരുണ്‍ മോഹന്‍സ് കിംരാജ് പങ്കെടുത്തു.

Tags:    

Similar News