പൗരത്വ നിയമ ഭേദഗതി: `ഭരണഘടന സംരംക്ഷിക്കേണ്ടവര്‍ തന്നെ തുരങ്കം വെയ്ക്കുന്നു: സണ്ണി എം കപിക്കാട്

രാജ്യത്ത് അടിയന്തിരാവസ്ഥക്ക് തുല്യമായ അവസ്ഥയാണ്.മാധ്യമ പ്രവര്‍ത്തകരെ പോലും തടങ്കിലടക്കുന്നതരത്തില്‍ അടിച്ചമര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.അഡ്വ എ എം ആരിഫ് എം പി സമ്മേളനം ഉദ്ഘാടനം ചെയ്തു

Update: 2019-12-30 04:54 GMT

അരൂര്‍: ഭരണഘടന സംരംക്ഷിക്കേണ്ടവര്‍ തന്നെ അതിന് തുരങ്കം വെയ്ക്കുന്നതാണ് കാണുന്നതെന്ന് ദലിത് ചിന്തകന്‍ സണ്ണി എം കപിക്കാട്.ദേശിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ അരൂര്‍ മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച പൗര അവകാശ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.രാജ്യത്ത് അടിയന്തിരാവസ്ഥക്ക് തുല്യമായ അവസ്ഥയാണ്.മാധ്യമ പ്രവര്‍ത്തകരെ പോലും തടങ്കിലടക്കുന്നതരത്തില്‍ അടിച്ചമര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.അഡ്വ എ എം ആരിഫ് എം പി സമ്മേളനം ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് പി എം മക്കാര്‍ ഹാജി അധ്യക്ഷത വഹിച്ചു.പി എം എസ് തങ്ങള്‍, വി പി എ തങ്ങള്‍ ആട്ടിരി, അഡ്വ.ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ,സിപിഐ സംസ്ഥാന സമിതി അംഗം അഡ്വ.എം കെ ഉത്തമന്‍, ദിലീപ് കണ്ണാടന്‍, ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദ്, സി കെ പുഷ്പന്‍, വി കെ മനോഹരന്‍, അഹമ്മദ് കബീര്‍, സിറാജുദ്ദീന്‍, സി എ ജാഫര്‍, കെ എ റഫീക്ക് സംസാരിച്ചു.

Tags:    

Similar News