മസ്ജിദുകള്‍ കാലതാമസം കൂടാതെ തുറക്കണം: അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍

Update: 2021-06-15 09:37 GMT
മസ്ജിദുകള്‍ കാലതാമസം കൂടാതെ തുറക്കണം: അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍

ആലുവ: മസ്ജിദുകള്‍ ഒട്ടും കാലവിളംബം കൂടാതെ തുറക്കണമെന്ന് അല്‍കൗസര്‍ ഉലമാ കൗണ്‍സില്‍ രക്ഷാധികാരി ഇ എം സുലൈമാന്‍ കൗസരിയും പ്രസിഡന്റ് ടി എ അബ്ദുല്‍ ഗഫാര്‍ കൗസരിയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നമസ്‌കാരം നിതാന്തജാഗ്രതയോടെ വെള്ളമുപയോഗിച്ച് ശുദ്ധിവരുത്തി മാത്രം നിര്‍വഹിക്കുന്നതിനാലും ആരോഗ്യപരിപാലനത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഏറ്റവും ഫലപ്രദമായി സാധിക്കുന്നതിനാലും മസ്ജിദുകള്‍ തുറക്കേണ്ടത് അനിവാര്യമാണ്. കൊവിഡ് വ്യാപനവും ലോക്ക് ഡൗണ്‍ ജന്യ ദാരിദ്ര്യവും പരിഹരിക്കാന്‍ മസ്ജിദുകള്‍ അടയ്ക്കാതിരിക്കുകയാണ് വേണ്ടത് എന്നത്, മസ്ജിദ് എന്താണെന്ന് അറിയുന്നവര്‍ക്കൊക്കെ മനസ്സിലാവുന്നതേയുള്ളൂവെന്നും സംയുക്തപ്രസ്താവനയില്‍ അല്‍കൗസര്‍ ഉലമാ കൗണ്‍സില്‍ ഓര്‍മപ്പെടുത്തി.

Tags:    

Similar News