കൊച്ചി: കേരള ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ (കെഎന്‍ഇഎഫ്) സംസ്ഥാന പഠനക്യാംപ് ഈ മാസം15, 16 തിയ്യതികളിലായി എറണാകുളം പത്തടിപ്പാലം ഇല്ലിക്കല്‍ റെസിഡന്‍സിയില്‍ നടക്കും. 15 ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന സമ്മേളനത്തില്‍ വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണന്‍ ക്യാംപ് ഉദ്ഘാടനം ചെയ്യും. കെഎന്‍ഇഎഫ് സംസ്ഥാന പ്രസിഡന്റ് വി എസ് ജോണ്‍സണ്‍ അധ്യക്ഷനാകും. ജന. സെക്രട്ടറി ജയിസണ്‍ മാത്യു, എന്‍ജെപിയു സംസ്ഥാന പ്രസിഡന്റ് കെ എന്‍ ലതാനാഥന്‍, കെയുഡബ്ലുജെ ജില്ലാ പ്രസിഡന്റ് ആര്‍ ഗോപകുമാര്‍ കര്‍ത്ത എന്നിവര്‍ സംസാരിക്കും.
തുടര്‍ന്ന് മാധ്യമ ജീവനക്കാരും ട്രേഡ് യൂണിയനും എന്ന വിഷയത്തില്‍ മുന്‍ എംപി ഡോ. സെബാസ്റ്റ്യന്‍ പോളും നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷന്‍: ആശങ്കയും പരിഹാരവും എന്ന വിഷയത്തില്‍ പിആര്‍ഡി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സുനില്‍ ഹാസന്‍, സംഘടന എന്ന വിഷയത്തില്‍ കെഎന്‍ഇഫ് സംസ്ഥാന പ്രസിഡന്റ് വി എസ് ജോണ്‍സണ്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും. രാത്രി 7ന് വിവിധ കലാപരിപാടികളും നടക്കും.
16ന് രാവിലെ 9.30 മുതല്‍ വ്യാജ വാര്‍ത്തകളുടെ കാലത്ത് വിവരവകാശങ്ങളുടെ പ്രസക്തി എന്ന വിഷയത്തില്‍ മുന്‍ വിവരാവകാശ കമ്മീഷണര്‍ കെ.വി. സുധാകരന്‍, ഇപിഎഫ്, ഇഎസ്‌ഐ പദ്ധതികളും തൊഴിലാളികളുമെന്ന വിഷയത്തില്‍ ഹൈക്കോടതി അഭിഭാഷകനായ അഡ്വ. വി. കൃഷ്ണന്‍കുട്ടി എന്നിവര്‍ ക്ലാസുകള്‍ നയിക്കും. പരിപാടികള്‍ക്ക് സംസ്ഥാന ഭാരവാഹികളായ എം. ജമാല്‍ ഫൈറൂസ്, ആര്‍. രാധാകൃഷ്ണന്‍, വിജി മോഹന്‍, ജില്ലാ പ്രസിഡന്റ് ഗിരീഷ്‌കുമാര്‍, സെക്രട്ടറി എം.ടി. വിനോദ്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
