കെഎടിഎഫ് എറണാകുളം ജില്ലാ ഐടി വിങ് സംഘടിപ്പിച്ച പഞ്ചദിന ഓണ്‍ലൈന്‍ ഐടി പരിശീലന സമാപന വെബിനാര്‍ ദേശീയ ഐസിടി അവാര്‍ഡ് ജേതാവ് അബ്ദുര്‍ റഹ്മാന്‍ അമാന്‍ ഉദ്ഘാടനം ചെയ്യുന്നു
എറണാകുളം: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍(കെഎടിഎഫ്) ജില്ലാ ഐടി വിങ് അധ്യാപകര്‍ക്കായി സംഘടിപ്പിച്ച അധ്യയനാധിഷ്ഠിത ഐടി പരിശീലനം സമാപിച്ചു. ഗൂഗിള്‍ പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിച്ച പരിശീലനത്തില്‍ നൂറുകണക്കിന് അധ്യാപകര്‍ പങ്കെടുത്തു. ഓരോ ദിനത്തിലേയും പരിശീലനം കെഎടിഎഫ് സംസ്ഥാന പ്രസിഡന്റ് എം പി അബ്ദുല്‍ ഖാദര്‍, ജനറല്‍ സെക്രട്ടറി ടി പി അബ്ദുല്‍ ഹഖ്, ലത്തീഫ് മംഗലശേരി, ഷാജല്‍ കക്കോടി, ദേശീയ ഐസിടി അധ്യാപക അവാര്‍ഡ് ജേതാവ് അബ്ദുര്‍ റഹ്മാന്‍ അമാന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. മെച്ചപ്പെട്ട ക്ലാസ് റും പ്രവര്‍ത്തനങ്ങള്‍ക്ക് ഐടിയുടെ സാധ്യതകള്‍ എന്ന വിഷയത്തില്‍ സക്കീര്‍ ഹുസയ്ന്‍ വെളിയത്തുനാട് ക്ലാസ് നയിച്ചു. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ നേതാക്കളായ മാഹിന്‍ ബാഖവി, എം എം നാസര്‍, സി എസ് സിദ്ദീഖ്, അബ്ദുല്‍ ഗനി സ്വലാഹി, അഫ്‌സല്‍ കൊച്ചി, ത്വാഹ പൊന്നാരിമംഗലം, വി കെ ഷമീര്‍, അബ്ദുസ്സലാം ഇസ് ലാഹി, കബീര്‍ മൂവ്വാറ്റുപുഴ, മുജീബ്, സുബൈര്‍ പി എം, സാജിദ അലി, വി കെ ലൈല, അഫ്‌സത്ത് ആലുവ, സൈനബ വടവുകോട് എന്നിവര്‍ വിവിധ ദിവസങ്ങളില്‍ നടന്ന പരിപാടികളില്‍ സംസാരിച്ചു.
KATF completes five-day IT training