ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ബ്രാഞ്ച് ജനറല്‍ ബോഡിയോഗം വിളിക്കും

മാര്‍ച്ച് ഒന്‍പതിന് രാവിലെ 11 ന് കാക്കനാട് റെഡ് ക്രോസ് ഭവനിലാണ് വാര്‍ഷിക യോഗം നടക്കുക.

Update: 2022-02-17 16:23 GMT

കൊച്ചി: ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി എറണാകുളം ജില്ലാ ബ്രാഞ്ച് വാര്‍ഷിക ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.മാര്‍ച്ച് ഒന്‍പതിന് രാവിലെ 11 ന് കാക്കനാട് റെഡ് ക്രോസ് ഭവനിലാണ് വാര്‍ഷിക യോഗം നടക്കുക.

നിലവിലുള്ള ഭരണസമിതിയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന്റെ അടിസ്ഥാനത്തിലാണ് വാര്‍ഷിക ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ക്കാന്‍ റെഡ് ക്രോസ് ജില്ലാ അധ്യക്ഷന്‍ കൂടിയായ കലക്ടര്‍ ഉത്തരവിട്ടത്.

ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി റൂള്‍സ് ഫോര്‍ ഡിസ്ട്രിക്റ്റ് ബ്രാഞ്ചൈസ് ചാപ്റ്റര്‍ 4 (ജി) പ്രകാരമാണ് കലക്ടര്‍ വാര്‍ഷിക യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. ഭരണഘടനപരമായി ജില്ലാ കലക്ടറാണ് വാര്‍ഷിക യോഗത്തില്‍ അധ്യക്ഷതവഹിക്കുക.

Tags: