ഐഎംഎ ഹൗസില്‍ ലിറ്റില്‍ മാര്‍ഷ്യന്‍സ് സ്റ്റെം ലാബിന്റെ ഏകദിന ക്യാംപ്

കെമിസ്ട്രി, റോബോട്ടിക്സ് വര്‍ക്ക്ഷോപ്പില്‍ 8 മുതല്‍ 13 വയസുവരെ പ്രായുള്ള കുട്ടികള്‍ക്ക് കളിച്ചുകൊണ്ടു പഠിക്കാം. രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് ക്യാംപ്

Update: 2019-09-10 14:12 GMT

കൊച്ചി: ലിറ്റില്‍ മാര്‍ഷ്യന്‍സ് സ്റ്റെം ലാബിന്റെ ഏകദിന ക്യാംപ് സെപ്റ്റംബര്‍ 14 ന് കൊച്ചി ഐഎംഎ ഹൗസില്‍ നടക്കും . കെമിസ്ട്രി, റോബോട്ടിക്സ് വര്‍ക്ക്ഷോപ്പില്‍ 8 മുതല്‍ 13 വയസുവരെ പ്രായുള്ള കുട്ടികള്‍ക്ക് കളിച്ചുകൊണ്ടു പഠിക്കാം. രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് ക്യാംപ്. ബുദ്ധിമുട്ടേറിയ തത്വങ്ങളും സമവാക്യങ്ങളും പെട്ടെന്നു മനസിലാക്കാന്‍ ചെറിയ പരീക്ഷണങ്ങളും കളികളും തയാറാക്കി കുട്ടികളിലെത്തിക്കുന്നതിലൂടെ പഠനം ആയാസരഹിതവും ഉല്ലാസകരവുമാക്കി ശാസ്ത്രഅവബോധം ജനിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ലിറ്റില്‍ മാര്‍ഷ്യന്‍സ് സ്റ്റെം ലാബിന്റെ സാരഥികളായ ആമിന സുല്‍ഫി, ഖദീജ റഹ്മാന്‍ എന്നിവര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 99950 74312, 9567744989 എന്ന മൈബൈല്‍ ഫോണ്‍ നമ്പറില്‍ വിളിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. 

Tags: