തൃപ്പൂണിത്തുറയില്‍ ഫര്‍ണിച്ചര്‍ വര്‍ക്ക്‌ഷോപ്പിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു

Update: 2021-10-12 02:13 GMT

കൊച്ചി: തൃപ്പൂണിത്തുറ പേട്ടയില്‍ ഫര്‍ണിച്ചര്‍ വര്‍ക്ക്‌ഷോപ്പിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

വര്‍ക്ക് ഷോപ്പിനോട് ചേര്‍ന്നുള്ള വീട്ടില്‍ താമസിച്ചിരുന്ന ഉടമയെയും കുടുംബത്തെയും രക്ഷപ്പെടുത്തി. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Tags:    

Similar News