വാഹന മോഷണക്കേസില്‍ ബിജെപി എറണാകുളം നോര്‍ത്ത് ജില്ലാ പ്രസിഡിന്റിന്റെ മകന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

Update: 2025-06-05 17:37 GMT

കൊച്ചി: വാഹന മോഷണക്കേസില്‍ ബിജെപി എറണാകുളം നോര്‍ത്ത് ജില്ലാ പ്രസിഡിന്റിന്റെ മകന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍. തിരിച്ചടവ് മുടങ്ങിയപ്പോള്‍ ഫിനാന്‍സ് കമ്പനി പിടിച്ചെടുത്ത് വിറ്റ ജീപ്പാണ് പ്രതികള്‍ മോഷ്ടിച്ചത്. വാഹനത്തിന്റെ ആദ്യ ആര്‍സി ഉടമ നല്‍കിയ ക്വട്ടേഷന്‍ പ്രകാരം അഞ്ചംഗ സംഘം വാഹനം കടത്തി എന്നാണ് പറയുന്നത്.

വാഹനം ലേലത്തില്‍ പിടിച്ച ഈരാറ്റുപേട്ട സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിന്റെ ആദ്യ ഉടമ ജോയ് മോന്‍, ബിജെപി എറണാകുളം നോര്‍ത്ത് ജില്ലാ പ്രസിന്റിന്റെ മകന്‍ അഭിജിത്ത്, എറണാകുളം സ്വദേശികളായ ഉമര്‍ ഉള്‍ ഫാറൂഖ്, രാഹുല്‍, മുഹമ്മദ് ബാസിത് എന്നിവര്‍ പിടിയിലായത്. ജിപിഎസ് ട്രാക്കര്‍ സംവിധാനം വഴി ആദ്യ ഉടമ വാഹനം ഇടുക്കി നെടുങ്കണ്ടത്തുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് അവിടെ വെച്ച് വാഹനം കവര്‍ന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.