എറണാകുളം ജില്ലയില്‍ ഇന്ന് 1,904 പേര്‍ക്ക് കൊവിഡ്

Update: 2021-10-03 17:29 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1,904 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 1728 പേര്‍ രോഗ മുക്തി നേടി. 2494 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3420 പേരെ നിരീക്ഷണ പട്ടികയില്‍നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 40842 ആണ്. ഇന്ന് 121 പേരെ ആശുപത്രിയില്‍/ എഫ്എല്‍റ്റിസിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍/ എഫ് എല്‍ റ്റി സികളില്‍ നിന്ന് 241 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 22966 ആണ്. ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യമേഖലകളില്‍ നിന്നും 15395 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.37 ആണ്. ഇന്ന് നടന്ന കൊവിഡ് വാക്‌സിനേഷനില്‍ വൈകീട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 2893 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 1276 ആദ്യ ഡോസും, 1617 സെക്കന്റ് ഡോസുമാണ്.

കൊവിഷീല്‍ഡ് 2510 ഡോസും, 245 ഡോസ് കൊവാക്‌സിനും, 138 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്. ജില്ലയില്‍ ഇതുവരെ 4290710 ഡോസ് വാക്‌സിനാണ് നല്‍കിയത്. 2880072 ആദ്യഡോസ് വാക്‌സിനും, 1410638 സെക്കന്റ് ഡോസ് വാക്‌സിനും നല്‍കി. ഇതില്‍ 3829042 ഡോസ് കൊവിഷീല്‍ഡും, 448710 ഡോസ് കൊവാക്‌സിനും, 12958 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്. ഇന്ന് 935 കോളുകള്‍ ആണ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഇതില്‍ 421 കോളുകള്‍ പൊതുജനങ്ങളില്‍നിന്നുമായിരുന്നു. മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 2350 പേര്‍ക്ക് കൗണ്‍സിലിങ് സേവനം നല്‍കി. 57 പേര്‍ ടെലിമെഡിസിന്‍ മുഖേന ചികില്‍സ തേടി.

വിദേശം/ അന്തര്‍ സംസ്ഥാനത്തുനിന്നെത്തിയവര്‍ 2

സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍ 1883

ഉറവിടമറിയാത്തവര്‍ 16

ആരോഗ്യപ്രവര്‍ത്തകര്‍ 3

അഞ്ചില്‍ താഴെ കേസുകള്‍ റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

എടവനക്കാട്, എറണാകുളം നോര്‍ത്ത്, കുന്നത്തുനാട്, കൂത്താട്ടുകുളം, പള്ളിപ്പുറം, മട്ടാഞ്ചേരി, ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍, കടമക്കുടി, കീഴ്മാട്, തമ്മനം, പാലക്കുഴ, പിണ്ടിമന, പൂണിത്തുറ, വരാപ്പുഴ, എളമക്കര, തോപ്പുംപടി, മഞ്ഞപ്ര, വൈറ്റില, അയ്യപ്പന്‍കാവ്, എളംകുളം, കരുവേലിപ്പടി, പോത്താനിക്കാട്.

Tags:    

Similar News