എറണാകുളം ജില്ലയില്‍ ഇന്ന് 975 പേര്‍ക്ക് കൊവിഡ്

Update: 2021-10-17 14:43 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 975 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 1671 പേര്‍ രോഗ മുക്തി നേടി. ഇന്ന് 2056 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1052 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 31422 ആണ്. 70 പേരെ ആശുപത്രിയില്‍/ എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍/ എഫ് എല്‍ റ്റി സികളില്‍ നിന്ന് 181 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 11632 ആണ്. ഇന്ന് ജില്ലയില്‍നിന്നും കൊവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യമേഖലകളില്‍നിന്നും 10,528 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.26 ആണ്. ഇന്ന് നടന്ന കൊവിഡ് വാക്‌സിനേഷനില്‍ വൈകീട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 3493 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 939 ആദ്യ ഡോസും, 2554 സെക്കന്റ് ഡോസുമാണ്.

കോവിഷീല്‍ഡ് 3362 ഡോസും, 75 ഡോസ് കോവാക്‌സിനും, 56 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്. ജില്ലയില്‍ ഇതുവരെ 4508 271 ഡോസ് വാക്‌സിനാണ് നല്‍കിയത്. 2924949 ആദ്യ ഡോസ് വാക്‌സിനും, 1583322 സെക്കന്റ് ഡോസ് വാക്‌സിനും നല്‍കി. ഇതില്‍ 3996612 ഡോസ് കോവിഷീല്‍ഡും, 497357 ഡോസ് കോവാക്‌സിനും, 14302 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്. ഇന്ന് 539 കോളുകള്‍ ആണ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഇതില്‍ 308 കോളുകള്‍ പൊതുജനങ്ങളില്‍ നിന്നുമായിരുന്നു.

അഞ്ചില്‍ താഴെ കേസുകള്‍ റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

ആരക്കുഴ, എടക്കാട്ടുവയല്‍, കരുമാലൂര്‍, കലൂര്‍, കാഞ്ഞൂര്‍, പാറക്കടവ്, പോണേക്കര, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, മഴുവന്നൂര്‍, മാറാടി, വരാപ്പുഴ, വാരപ്പെട്ടി, അയ്യപ്പന്‍കാവ്, ആവോലി, എറണാകുളം നോര്‍ത്ത്, കല്ലൂര്‍ക്കാട്, കിഴക്കമ്പലം, കീഴ്മാട്, ചേരാനല്ലൂര്‍, പനമ്പള്ളി നഗര്‍, വാഴക്കുളം, വേങ്ങൂര്‍, അശമന്നൂര്‍, എടവനക്കാട്, എളംകുളം, കൂത്താട്ടുകുളം, കോട്ടപ്പടി, ചളിക്കവട്ടം, ചേന്ദമംഗലം, തിരുമാറാടി, തേവര, പച്ചാളം, മുടക്കുഴ, മൂക്കന്നൂര്‍, രാമമംഗലം, വാളകം, അയ്യമ്പുഴ, ആയവന, എടത്തല, എറണാകുളം സൗത്ത്, കടമക്കുടി, കുമ്പളം, കുമ്പളങ്ങി, ചൂര്‍ണ്ണിക്കര, നെല്ലിക്കുഴി, പാലക്കുഴ, പൂണിത്തുറ, പെരുമ്പടപ്പ്, വെണ്ണല.

Tags:    

Similar News