കളമശ്ശേരി പോളിയിലെ കഞ്ചാവ് കേസ്: മൂന്ന് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2025-03-14 10:06 GMT

കൊച്ചി: കളമശ്ശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് കേസില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. അഭിരാജ്, ആകാശ്, ആദിത്യന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണത്തിന് കോളജ് നാലംഗ അധ്യാപക സമിതിയെ നിയോഗിച്ചു.

ഇന്നലെ രാത്രിയാണ് എറണാകുളം കളമശേരി പോളിടെക്‌നിലെ ഹോസ്റ്റലില്‍ നിന്ന് രണ്ടു കിലോ കഞ്ചാവും മദ്യവും പിടികൂടിയത്. എസ്എഫ്‌ഐ യൂണിയന്‍ ജനറല്‍ സെക്രട്ടറി അഭിരാജ്, ആകാശ്, ആദിത്യന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതിന് പിന്നാലെയാണ് ഇവരെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.