ആലപ്പുഴയില്‍ കാറിനുള്ളില്‍ യുവാവ് മരിച്ചനിലയില്‍; സുഹൃത്ത് അവശനിലയില്‍

Update: 2025-01-17 17:22 GMT

ആലപ്പുഴ: പൂച്ചാക്കലില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ ഒരാളെ മരിച്ച നിലയിലും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അവശനിലയിലും കണ്ടെത്തി. തൈക്കാട്ടുശേരി പഞ്ചായത്ത് പതിനാലാം വാര്‍ഡ് പുറമട (കേളംപറമ്പില്‍) ജോസി ആന്റണിയാണ് (മാത്തച്ചന്‍, 45) മരിച്ചത്. സുഹൃത്ത് പുന്നംപൊഴി മനോജാണ് (55) ഒപ്പമുണ്ടായിരുന്നത്. വൈകിട്ട് ആറോടെ മണിയാതൃക്കല്‍ കവലയ്ക്കു സമീപമാണ് സംഭവം.

കാര്‍ നിര്‍ത്തിയിട്ടിട്ട് മണിക്കൂറുകളായതും അനക്കമില്ലാത്തതും സംബന്ധിച്ച് സംശയം തോന്നിയ നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് ജനപ്രതിനിധികളെയും പോലിസിനെയും വിവരം അറിയിക്കുകയായിരുന്നു. പോലിസ് വാഹന മെക്കാനിക്കിനെ വിളിച്ചു വരുത്തിയാണ് കാര്‍ തുറന്നത്. ജോസി ഡ്രൈവര്‍ സീറ്റിലും മനോജ് പിന്‍സീറ്റിലുമായിരുന്നു.




Tags: