എസ്ഡിടിയു സമരം വിജയം; ആലപ്പുഴ സ്റ്റാന്റില്‍ പ്രീപെയ്ഡ് കൗണ്ടര്‍ സ്ഥാപിച്ചു

പ്രീപെയ്ഡ് കൗണ്ടര്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐയുടെ തൊഴിലാളി സംഘടനയായ സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂണിയന്‍(എസ്ഡിടിയു) 2014 മുതല്‍ സമരത്തിലായിരുന്നു.

Update: 2019-10-17 09:33 GMT

ആലപ്പുഴ: ആലപ്പുഴ കെഎസ്ആര്‍ടിസി ഓട്ടോസ്റ്റാന്റില്‍ പ്രീപെയ്ഡ് കൗണ്ടര്‍ സ്ഥാപിക്കണമെന്ന എസ്ഡിടിയു ആവശ്യത്തിന് ഒടുവില്‍ അംഗീകാരം. പ്രീപെയ്ഡ് കൗണ്ടര്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐയുടെ തൊഴിലാളി സംഘടനയായ സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂണിയന്‍(എസ്ഡിടിയു) 2014 മുതല്‍ സമരത്തിലായിരുന്നു.

യാത്രക്കാരായ പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ പ്രീപെയ്ഡ് കൗണ്ടറിന് വേണ്ടി 2014ല്‍ കേരളാ ഹൈക്കോടതിയില്‍ എസ്ഡിടിയു പൊതുതാല്‍പര്യ ഹരജി നല്‍കുകയും ഭരണാധികാരികളുടെ കണ്ണ് തുറക്കുന്നതിന് വേണ്ടി ഒപ്പുശേഖരം ഉള്‍പ്പെടെ നിരവധി സമരപരിപാടികള്‍ നടത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് 90 ദിവസത്തിനകം പ്രീപെയ്ഡ് കൗണ്ടര്‍ സ്ഥാപിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്ന് 2019 ജൂലൈ 17ന് കേരള ഹൈക്കോടതി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രവര്‍ത്തികളെല്ലാം പൂര്‍ത്തിയാക്കി ഇന്ന് വൈകീട്ട് 5 മണിക്ക് പ്രീപെയ്ഡ് കൗണ്ടര്‍ ഉദ്ഘാടനം ചെയ്യും.

എസ്ഡിടിയു ജില്ലാ പ്രസിഡന്റ് നജീബ് മുല്ലാത്ത്, സ്റ്റാന്റ് കണ്‍വീനര്‍ നൗഫല്‍, ഷാജി, നിഷാദ്, അഫ്‌സല്‍ വലിയമരം തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആയിരുന്നു പ്രീപെയ്ഡ് കൗണ്ടറിന് വേണ്ടി എസ്ഡിടിയു സമര രംഗത്തിറങ്ങിയത്. 

Tags:    

Similar News