പോപുലര്‍ ഫ്രണ്ട് ജനമഹാ സമ്മേളനം; സ്വാഗതസംഘം ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചു

Update: 2022-04-21 12:55 GMT

ആലപ്പുഴ: 'റിപബ്ലിക്കിനെ രക്ഷിക്കുക' എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി നടത്തുന്ന കാംപയിനിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി മെയ് 21ന് ആലപ്പുഴയില്‍ സംഘടിപ്പിക്കുന്ന ജനമഹാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ യഹിയ കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറിമാരായ പി കെ അബ്ദുല്‍ ലത്തീഫ്, സി എ റഊഫ്, സംസ്ഥാന സമിതിയംഗങ്ങളായ ബി നൗഷാദ്, പി അബ്ദുല്‍ അസീസ്, എറണാകുളം സോണല്‍ പ്രസിഡന്റ് കെ കെ ഹുസൈര്‍, സെക്രട്ടറി എം എച്ച് ഷിഹാസ്, തിരുവനന്തപുരം സോണല്‍ പ്രസിഡന്റ് എസ് നവാസ്, സെക്രട്ടറി എസ് മുഹമ്മദ് റാഷിദ്, ജില്ലാ പ്രസിഡന്റ് നവാസ്, സ്വാഗതസംഘം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

Tags: