ലക്ഷദ്വീപിനെ തകര്‍ക്കാനുള്ള നീക്കം അപലപനീയം; അഡ്മിനിസ്‌ട്രേറ്ററെ തിരികെവിളിക്കണമെന്ന് ഐഎന്‍എല്‍

വര്‍ഗീയതിമിരം ബാധിച്ച ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി പ്രഫുല്‍ പട്ടേലിനെ ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്തു നിന്ന് ഉടന്‍ മാറ്റി ലക്ഷദ്വീപ് ജനതയെ രക്ഷിക്കാന്‍ തയ്യാറകണമെന്നും കേരളത്തിലേ തുള്‍പ്പടെ ഇന്ത്യയിലെ മുഴുവന്‍ മതേതര ശക്തികളും അടിയന്തിര ഇടപെടല്‍ നടത്തണം

Update: 2021-05-25 15:35 GMT

ആലപ്പുഴ: ലക്ഷദ്വീപിന്റെ സാംസ്‌കാരികതയും ജനജീവിതവും ഭക്ഷ്യസുരക്ഷയും ആരോഗ്യവുമെല്ലാം തകര്‍ത്തു തരിപ്പണമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അപലപനീയമാണെന്നും അഡ്മിനിസ്‌ട്രേറ്ററിനെ തിരികെ വിളിക്കണമെന്നും ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദ് ആവശ്യപ്പെട്ടു. ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ലക്ഷദ്വീപിനെ രക്ഷിക്കുക എന്ന കാംപയിന്‍ ജില്ലാതല ഉദ്ഘാടനം ആലപ്പുഴയില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീയതിമിരം ബാധിച്ച ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി പ്രഫുല്‍ പട്ടേലിനെ ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്തു നിന്ന് ഉടന്‍ മാറ്റി ലക്ഷദ്വീപ് ജനതയെ രക്ഷിക്കാന്‍ തയ്യാറകണമെന്നും കേരളത്തിലേ തുള്‍പ്പടെ ഇന്ത്യയിലെ മുഴുവന്‍ മതേതര ശക്തികളും അടിയന്തിര ഇടപെടല്‍ നടത്തണമെന്നും അന്‍ഷാദ് ആവശ്യപ്പെട്ടു സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സുധീര്‍ കോയ മുഖ്യ പ്രഭാഷണം നടത്തി. എ കെ സുജിത്.ഉബൈസ്, എ ബി നൗഷാദ്, ഷെരിഫ് കുട്ടി പങ്കെടുത്തു.

Tags:    

Similar News