കനത്ത മഴയും കാറ്റും; നിലതെറ്റി തോട്ടിലേക്ക് വീണ ജലഗതാഗത വകുപ്പ് ജീവനക്കാരന് മരിച്ചു

കൈനകരി: കനത്ത മഴയ്ക്കിടെ വെള്ളത്തില്‍ വീണ് ജലഗതാഗത വകുപ്പ് ജീവനക്കാരന് മരിച്ചു. കൈനകരി പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് കുറ്റിക്കാട്ട്ചിറ മുളമറ്റം വീട്ടില്‍ ഓമനക്കുട്ടന് (55) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കൈനകരി കനകശേരി പാടശേഖരത്തിന്റെ പുറംബണ്ടിലൂടെ നടന്നുപോകുമ്പോള്‍ കാര്‍ഗില്‍ ബോട്ട് ജെട്ടിക്ക് സമീപത്തെ ജലാശയത്തിലേക്കു വീഴുകയായിരുന്നു.
കനത്ത മഴ ആയതിനാല്‍ മഴ കോട്ട് ധരിച്ചാണ് നടന്നുപോയത്. ശക്തമായ കാറ്റില്‍ പനക്കല്‍ തോട്ടിലേക്ക് വീഴുകയായിരുന്നു. തോടിനു മറുകരയുള്ള നാട്ടുകാര്‍ കണ്ടെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. ആലപ്പുഴയില്‍ നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് ഓമനക്കുട്ടനെ കണ്ടെടുത്തത്. ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ ചന്ദ്രലേഖ.