ഗള്‍ഫ് പ്രവാസികള്‍ക്ക് കൊവിഡ് പരിശോധനയില്‍ ഇളവ് നല്‍കണം: എ എം ആരിഫ് എംപി

Update: 2021-02-25 16:22 GMT

ആലപ്പുഴ: ഗള്‍ഫ് മേഖലയിലെ വിദേശ രാജ്യങ്ങളില്‍ നിന്നു മടങ്ങിവരുന്ന പ്രവാസികള്‍ക്ക് വിമാനയാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് എത്തിയതിന് ശേഷം വീണ്ടും സ്വന്തം ചെലവില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നതില്‍ നിന്നു ഇളവ് നല്‍കുന്ന കാര്യം പരിശോധിക്കണമെന്ന് എ എം ആരിഫ് എം.പി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജോലി നഷ്ടപ്പെടും കുടുംബസമേതവും വരുന്ന പ്രവാസികള്‍ക്ക് അധികഭാരമാണ് ഇതുണ്ടാക്കുന്നത്. പരിശോധന ഒഴിവാക്കാനാവില്ല എങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന കാര്യം പരിഗണിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ എ എം ആരിഫ് എംപി ആവശ്യപ്പെട്ടു.

Gulf expatriates should be given concessions on Covid test: AM Arif MP

Tags:    

Similar News