വൈദ്യുത ബില്‍ പിഴ ഇടാക്കരുതെന്ന്; ഐഎന്‍എല്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

ഈ ആവശ്യം ഉന്നയിച്ച് ഐഎന്‍എല്‍ ആലപ്പുഴ ജില്ല ജനറല്‍ സെക്രട്ടറി ബി അന്‍ഷാദ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

Update: 2020-12-22 10:19 GMT

ആലപ്പുഴ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഉപയോക്താക്കള്‍ക്ക് വൈദ്യുത ബില്‍ കുടിശികയില്‍ ഇളവ് നല്‍കണമെന്നും ബില്ല് അടയ്ക്കാന്‍ വൈകുന്നവരില്‍ നിന്നും പിഴ ഈടാക്കരുതെന്നും ഐഎന്‍എല്‍. കൊവിഡിനെ തുടര്‍ന്ന് പലരും വൈദ്യുത ബില്ല് അടയ്ക്കാന്‍ ബുദ്ധിമുട്ടു നേരിടുന്ന സാഹചര്യമാണ് നിലവിലെന്നും ഐഎന്‍എല്‍ ചൂണ്ടിക്കാട്ടി. ഈ ആവശ്യം ഉന്നയിച്ച് ഐഎന്‍എല്‍ ആലപ്പുഴ ജില്ല ജനറല്‍ സെക്രട്ടറി ബി അന്‍ഷാദ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

കഴിഞ്ഞ മാര്‍ച്ച് മുതല്‍ ലോക്ക് ഡൗണും കണ്ടെയ്ന്‍മെന്റ് സോണുകളും കടുത്ത നിയന്ത്രണങ്ങളും മൂലം കൂലിപ്പണിക്കാരെയും മറ്റു തൊഴിലാളികളെയും ഒരു പോലെ ബുദ്ധിമുട്ട്നേ രിട്ടുകൊണ്ടിരിക്കുകയാണ്.പ്രതിസന്ധിയിലായ കുടുംബങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ ഭക്ഷ്യധാന്യകിറ്റ് നല്‍കിയതുപോലെ വൈദ്യുതി ബില്ല് അടയ്ക്കാന്‍ ബുദ്ധിമുട്ടുന്ന ഉപയോക്താക്കള്‍ക്കും ഇളവും നല്‍കണമെന്നും നിശ്ചിത തുകയ്ക്ക് താഴെയുള്ള വൈദ്യുതി ബില്ലുകള്‍ക്ക് പിഴ ഈടാക്കരുതെന്നും മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News