ആലപ്പുഴയില്‍ കണ്ടെയ്നര്‍ അടിഞ്ഞ തീരത്ത് ഡോള്‍ഫിന്‍ ചത്തുപൊങ്ങി

Update: 2025-05-28 14:50 GMT
ആലപ്പുഴയില്‍ കണ്ടെയ്നര്‍ അടിഞ്ഞ തീരത്ത് ഡോള്‍ഫിന്‍ ചത്തുപൊങ്ങി

ആലപ്പുഴ: ആറാട്ടുപുഴ തീരത്ത് ഡോള്‍ഫിന്റെ ജഡം കണ്ടെത്തി. മുങ്ങിയ ചരക്കുകപ്പലില്‍ നിന്നുള്ള കണ്ടെയ്നര്‍ അടിഞ്ഞ തറയില്‍ക്കടവില്‍ നിന്ന് 200 മീറ്ററോളം തെക്കുമാറി അഴീക്കോടന്‍ നഗറിന് സമീപമാണ് ഡോള്‍ഫിന്റെ ജഡം കണ്ടത്. പഞ്ഞിത്തുണി നിറച്ച കണ്ടയ്നറാണ് ആറാട്ടുപുഴയില്‍ അടിഞ്ഞത്. പഞ്ഞിത്തുണി ഭക്ഷിച്ചതാകാം ഡോള്‍ഫിന്‍ ചാകാന്‍ കാരണമെന്നാണ് കരുതുന്നത്.

കണ്ടെയ്‌നറുകള്‍ തീരത്ത് അടിഞ്ഞതിനെ തുടര്‍ന്ന് ഓഷ്യന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃതത്തില്‍ കടപ്പുറങ്ങള്‍ വൃത്തിയാക്കുന്നുണ്ട്. ഇതിന്റ ഭാഗമായി തീരം സന്ദര്‍ശിച്ച നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളേജിലെ കോളേജിലെ സുവോളജി വിഭാഗം മേധാവി എസ് ഷീലയാണ് ഡോള്‍ഫിനെ ചത്തനിലയില്‍ കണ്ടെത്തിയത്.





Similar News