ദേശീയപാത 66 വികസനം; ജനകീയ സമര സമിതിക്ക് എസ്ഡിപിഐ പിന്തുണ

Update: 2025-02-05 15:37 GMT

അമ്പലപ്പുഴ :ദേശീയപാത 66 വികസനത്തോട് അനുബന്ധിച്ചു അമ്പലപ്പുഴ പായല്‍കുളങ്ങരയില്‍ അടിപ്പാത വേണമെന്ന ആവശ്യം ഉന്നയിച്ചു ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന റിലേ നിരാഹാര സമരത്തിന്റെ 70ാ0 ദിവസത്തെ സമാപന സമ്മേളനം സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സുധീര്‍ പുന്നപ്ര ഉദ്ഘാടനം ചെയ്തു.

ദേശീയപാത വികസനത്തോട് അനുബന്ധിച്ചു നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്. പായല്‍കുളങ്ങര പോലുള്ള റോഡിനു ഇരുവശവും നിരവധി ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഒരു പ്രദേശത്തു ജനങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി തന്നെ ബാധിക്കുന്ന തരത്തിലാണ് നിലവില്‍ ഹൈവേ അതോറിറ്റി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആയി മുന്നോട്ട് പോകുന്നതെന്ന് സുധീര്‍ പുന്നപ്ര പറഞ്ഞു.

സമരസമിതിക്ക് എസ്.ഡി.പി.ഐയുടെ പൂര്‍ണ പിന്തുണ നല്‍കുമെന്നും വരും ദിവസങ്ങളില്‍ പാര്‍ട്ടി ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ പുറക്കാട് പഞ്ചായത്ത് ജനപ്രതിനിധിയും എസ് ഡി പി ഐ പുറക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഫാസില്‍ പുറക്കാട്, സമര സമിതി നേതാക്കളായ പ്രിയന്‍, സജി, സലീം എന്നിവര്‍ സംസാരിച്ചു.

രാഹര സമരത്തിന് പിന്തുണ അറിയിച്ചു കൊണ്ട് എസ് ഡി പി ഐ പുറക്കാട് പഞ്ചായത്ത് കമ്മിറ്റി സമരപന്തലിലേക്ക് ഐക്യദാര്‍ഢ്യ മാര്‍ച്ച് സംഘടിപ്പിച്ചു. പാര്‍ട്ടി പുറക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുനീര്‍ പുറക്കാട്, സെക്രട്ടറി സാജിദ്, നേതാക്കളായ ടി.കെ നൗഷാദ്, അനസ് നാസര്‍, ഫൈസല്‍ പുറക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.