മല്‍സ്യം വാങ്ങാന്‍ ചെല്ലാനം കടപ്പുറത്ത് പോയി; അരൂരില്‍ 46 കുടുംബം ക്വാറന്റൈനില്‍

ചെല്ലാനം കടപ്പുറത്ത് പോയ ആരെങ്കിലും പുറത്ത് ഉണ്ടെങ്കില്‍ എത്രയും വേഗം ആരോഗ്യ വകുപ്പിനെ അറിയിക്കേ ണ്ടതാണ്.വിവരം മറച്ചുവച്ചു കൊണ്ട് അറിയിക്കാതെ പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഹെല്‍ത്ത്ഇന്‍സ്‌പെക്ടര്‍ അറിയിച്ചു

Update: 2020-07-09 14:55 GMT

അരൂര്‍: മല്‍സ്യം വാങ്ങുന്നതിനായി അരൂരില്‍ നിന്ന് ചെല്ലാനം കടപ്പുറത്ത് പോയ 46 പേരെയും അവരുടെ കുടുംബത്തേയും ക്വാറന്റൈനിലാക്കി. ലഭ്യമായ പ്രാഥമിക വിവരം വച്ചു കൊണ്ടാണ് നടപടി.ചെല്ലാനം കടപ്പുറത്ത് പോയ ആരെങ്കിലും പുറത്ത് ഉണ്ടെങ്കില്‍ എത്രയും വേഗം ആരോഗ്യ വകുപ്പിനെ അറിയിക്കേ ണ്ടതാണ്.വിവരം മറച്ചുവച്ചു കൊണ്ട് അറിയിക്കാതെ പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഹെല്‍ത്ത്ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.ഈ വിവരം അറിയിച്ചു കൊണ്ടുള്ള മൈക്ക് പ്രചരണം അരൂര്‍ ചന്തിരൂര്‍ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ്‌നടത്തിയിട്ടുണ്ട്. ജനത്തിരക്ക് കൂടി വരുന്ന ചന്തിരൂര്‍ മാര്‍ക്കറ്റിലെതൊഴിലാളികള്‍, വ്യാപാരികള്‍ മല്‍സ്യവില്‍പനക്കാര്‍, കമ്മീഷന്‍ ഏജന്റുമാര്‍ എന്നിവരെചേര്‍ത്തുകൊണ്ട് ആരോഗ്യ വകുപ്പ് യോഗം നടത്തി. 

Tags:    

Similar News