ഇരയിമ്മന്‍ തമ്പിയുടെ പൈതൃക ഗൃഹംനല്ല രീതിയില്‍ സര്‍ക്കാര്‍ സംരക്ഷിക്കും: മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

നിലവില്‍ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതു മൂലം വികസനപ്രവര്‍ത്തനം നടത്താനാവില്ല.കേസ് കഴിയുന്ന മുറയ്ക്ക് കോവിലകം മോഡി പിടിപ്പിക്കുന്ന പ്രവൃത്തി പഞ്ചായത്തും സര്‍ക്കാരും യോജിച്ച് പ്രവര്‍ത്തിച്ച് അതിനു വേണ്ട പദ്ധതികള്‍ സമര്‍പ്പിക്കാനും മന്ത്രി നിര്‍ദേശിച്ചു

Update: 2021-07-03 07:05 GMT

ചേര്‍ത്തല: താരാട്ട് പാട്ടിന്റെ ഉപജ്ഞാതാവ് ഇരയിമ്മന്‍ തമ്പിയുടെ പൈതൃക ഗൃഹം നല്ല രീതിയില്‍ തന്നെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രിഅഹമ്മദ് ദേവര്‍കോവില്‍.വാരനാട് ഇരയിമ്മന്‍ തമ്പി കോവിലകം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതു മൂലം വികസനപ്രവര്‍ത്തനം നടത്താനാവില്ല.കേസ് കഴിയുന്ന മുറയ്ക്ക് കോവിലകം മോഡി പിടിപ്പിക്കുന്ന പ്രവൃത്തി പഞ്ചായത്തും സര്‍ക്കാരും യോജിച്ച് പ്രവര്‍ത്തിച്ച് അതിനു വേണ്ട പദ്ധതികള്‍ സമര്‍പ്പിക്കാനും മന്ത്രി നിര്‍ദേശിച്ചു.സംസ്ഥാനത്തെ വിവിധ സ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി വാരനാട് ഇരയിമ്മന്‍ തമ്പി കോവിലകത്ത് എത്തിയത്.

തണ്ണീര്‍മുക്കം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീണ്‍ ജി പണിക്കര്‍,ഇരയിമ്മന്‍ തമ്പി സ്മാരക സമിതി പ്രസിഡന്റ് എന്‍ സദാനന്ദന്‍, സെക്രട്ടറി പ്രഫ. തോമസ് വി പുളിക്കന്‍,ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദ്, നാഷണല്‍വി മന്‍സ് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സ്മിതാ സന്തോഷ് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Tags:    

Similar News