ആലപ്പുഴ ജില്ലയില്‍ ഇന്ന് 1,655 പേര്‍ക്ക് കൊവിഡ്

Update: 2021-09-05 12:47 GMT

ആലപ്പുഴ: ജില്ലയില്‍ ഞായറാഴ്ച 1,655 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,694 പേര്‍ രോഗമുക്തരായി. 14.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,620 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 34 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ആകെ 2,56,324 പേര്‍ രോഗമുക്തരായി. 15,737 പേര്‍ ചികില്‍സയിലുണ്ട്. 262 പേര്‍ കൊവിഡ് ആശുപത്രികളിലും 2,407 പേര്‍ സിഎഫ്എല്‍ടിസികളിലും ചികില്‍സയിലുണ്ട്. 11,302 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 316 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 991 പേര്‍ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടു. 2,270 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 28,102 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 11,786 സാംപിളുകളാണ് ഞായറാഴ്ച പരിശോധനയ്ക്ക് അയച്ചത്.

Tags:    

Similar News