അരൂരില്‍ വില്‍പന നടത്തിയ പഴകിയ മല്‍സ്യം പിടികൂടി നശിപ്പിച്ചു

ലോക്ക് ഡൗണിന്റെ മറവില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചു ഫ്രീസറില്‍ സൂക്ഷിച്ചു വില്‍പന നടത്തിയ വലിയ ഇനം പഴകിയ മല്‍സ്യങ്ങളാണ് പഞ്ചായത്ത് ആരോഗ്യ വിഭാഗവും പോലിസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടികൂടി നശിപ്പിച്ചത്. അരൂര്‍ റെസിഡന്‍സിക്ക് സമീപവും, ചന്തിരൂര്‍മെര്‍ക്ക് മോട്ടോഴ്‌സിസിന് തെക്ക് വശവും വില്‍പന നടത്തിയ മല്‍സ്യമാണ് പിടികൂടിയത്.

Update: 2020-04-08 14:29 GMT

അരൂര്‍: കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണിന്റെ മറവില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചു ഫ്രീസറില്‍ സൂക്ഷിച്ചു വില്‍പന നടത്തിയ വലിയ ഇനം പഴകിയ മല്‍സ്യങ്ങള്‍പഞ്ചായത്ത് ആരോഗ്യ വിഭാഗവും പോലിസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടികൂടി നശിപ്പിച്ചു. അരൂര്‍ റെസിഡന്‍സിക്ക് സമീപവും, ചന്തിരൂര്‍മെര്‍ക്ക് മോട്ടോഴ്‌സിസിന് തെക്ക് വശവും വില്‍പന നടത്തിയ മല്‍സ്യമാണ് പിടികൂടിയത്കഴിഞ്ഞ ദിവസങ്ങളില്‍ ആലപ്പുഴയില്‍ ഇത്തരത്തില്‍ കിലോക്കണക്കിന് പഴകിയ മല്‍സ്യങ്ങളാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.

ഫോര്‍മാലിന്‍ ഉള്‍പ്പടെയുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ച് മാസങ്ങളോളം കേടു വരാത്ത രീതിയില്‍ സൂക്ഷിച്ചാണ് ഇവ വില്‍പന നടത്തി വന്നിരുന്നത്.പഞ്ചായത്ത് പരിധിയില്‍ പഴകിയ മല്‍സ്യങ്ങള്‍ വില്‍ക്കാന്‍ തുടങ്ങിയെങ്കിലും ആദ്യമൊന്നും ആരോഗ്യ വകുപ്പ് യാതോരു നടപടിയും എടുത്തിരുന്നില്ല. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്.കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും പ്രഹസനമാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍. അതേ സമയം പരിശോധനകള്‍ ശക്തമായി തന്നെ തുടരുവാനാണ് തീരുമാനം മെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.

Tags:    

Similar News