ആലപ്പുഴയില്‍ കളിച്ചുകൊണ്ടിരിക്കെ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്ലാസുകാരന്‍ മരിച്ചു

ആലപ്പുഴ: കായംകുളത്ത് വീടിനു സമീപത്തെ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്ലാസുകാരന് ദാരുണാന്ത്യം. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് സംഭവം. കണ്ടല്ലൂര്‍ വടക്ക് പുതിയവിള മല്ലിക്കാട്ടുകടവ് പ്രദീപ് ഭവനത്തില്‍ അഭിനീത് (9) ആണ് മരിച്ചത്. വീടിനു സമീപത്ത് കളിച്ചു കൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു അപകടം. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.