മാട്ടിറച്ചി നിരോധനം; ജമ്മു കശ്മീരില്‍ നിരോധനാജ്ഞ

Update: 2015-09-12 13:16 GMT
ശ്രീനഗര്‍;
മാട്ടിറച്ചി നിരോധിച്ചതിനെ തുടര്‍ന്ന് ജമ്മു കശ്മീരിലുണ്ടായ പ്രതിഷേധം കണക്കിലെടുത്ത് സംസ്ഥാനത്തിന്റെ നിരവധി ഭാഗങ്ങളില്‍ നിരോധനാജ്ഞാ പ്രഖ്യാപിച്ചു. പല ഭാഗങ്ങളിലും ബന്ദിന്റെ പ്രതീതിയാണ് .

പ്രശ്‌ന ബാധിത പ്രദേശങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഷോപ്പുകളും സ്‌കുളുകളും ഇന്ന് തുറന്നിട്ടില്ല. ഇന്നു നടക്കാനിരുന്ന നിരവധി യൂണിവേഴ്‌സിറ്റി പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. വിവിധ സംഘടനകളുടെ പ്രതിഷേധ പ്രകടനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. ബുധനാഴ്ചയാണ് ജമ്മു കശ്മീരില്‍ മാട്ടിറച്ചി നിരോധിച്ചത്.
Tags:    

Similar News