അവര്‍ ഫലസ്തീന്റെ മക്കള്‍... ഭയം എന്നത് അന്യം (video)

Update: 2019-06-22 05:26 GMT

Full View

ധീരതയുടെ പര്യായങ്ങളാണ് പലസ്തീനിലെ കുട്ടികള്‍. ഇസ്രയേല്‍ പട്ടാളത്തിന് മുമ്പില്‍ തങ്ങളുടെ സ്വതന്ത്രത്തിന് വേണ്ടി കരിങ്കല്‍ ചീളുകളും കവണകളുമായി അവര്‍ നിലകൊള്ളാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിട്ടുണ്ട്. പലരും മരിച്ചുവീണുകൊണ്ടിരിക്കുകയും ചെയ്യുന്നു. എങ്കിലും ശത്രുവിന് മുമ്പില്‍ അടിയറവയ്ക്കാന്‍ ഫലസ്തീന്‍ കുഞ്ഞുങ്ങള്‍ ഒരുക്കമല്ലെന്നതിന്റെ മറ്റൊരു ദൃശ്യാവിഷ്‌കാരമാണ് മശ്‌റൂഹ് ലൈല ബാന്റിന്റെ കാവല്‍റി എന്ന മ്യൂസിക് ആല്‍ബം.

15വയസ്സുകാരെ തിരഞ്ഞെത്തുന്ന ഇസ്രയേല്‍ സൈന്യത്തിന് മുന്നില്‍ നിലയുറപ്പിക്കുന്ന പെണ്‍കുട്ടികളെ കാണിച്ചാണ് ആല്‍ബം ആരംഭിക്കുന്നത്. അവര്‍ സൈന്യത്തെ മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ അതിന് കൂട്ടാകാതെ സൈനികര്‍ വീടുകളില്‍ കയറി ആണ്‍കുട്ടികളെ ബലമായി പിടിച്ചുകൊണ്ടുപോകുന്നു. തടയാനെത്തിയ വൃദ്ധനെയും സൈന്യം ആക്രമിക്കുന്നു. ഫലസ്തീനികളുടെ വരുമാനമാര്‍ഗമായ ഒലിവ് മരത്തെയും നശിപ്പിക്കുന്നുണ്ട് ദൃശ്യത്തില്‍. ഒടുവില്‍ സൈന്യം പട്ടാളവാഹനത്തില്‍ കൊണ്ടുപോകുന്ന കുട്ടികളോട് ധീരയായ ആ പെണ്‍കുട്ടി 'സ്വതന്ത്രം ജയിലുകള്‍ക്ക് തളക്കാനാവില്ലെന്ന' സന്ദേശം നല്‍കുന്നിടത്താണ് ആല്‍ബം അവസാനിക്കുന്നത്.

ലബ്‌നാലില്‍ 2008ല്‍ രൂപംകൊണ്ട സംഗീത ബാന്റ് ആണ് മശ്‌റൂഹ് ലൈല. അഞ്ചംഗങ്ങള്‍ അടങ്ങിയ പ്രദേശിക ബാന്റായാണ് തുടക്കം. ഇസ്രയേലിനെതിരേയും അധിനിവേശത്തിനെതിരേയും സംഗീതം കൊണ്ട് യുദ്ധത്തിലേര്‍പ്പെട്ട ബാന്റിന് ഫലസ്തീന്‍, ലബനോണ്‍ എന്നിവിടങ്ങളില്‍ നല്ല സ്വാധീനമാണ്. നിലവിലെ രാഷ്ട്രീയ അവസ്ഥകളെയാണ് ബാന്റ് വിഷയമാക്കുന്നതെന്നതും ജനങ്ങള്‍ക്കിടയില്‍ ഇവരുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു.

Tags: