തമിഴ് നടനും സംവിധായകനുമായ ആര്‍ എന്‍ ആര്‍ മനോഹര്‍ അന്തരിച്ചു

Update: 2021-11-17 12:10 GMT

ചെന്നൈ: തമിഴ് നടനും സംവിധായകനുമായ ആര്‍ എന്‍ ആര്‍ മനോഹര്‍ (61) അന്തരിച്ചു. കൊവിഡ് ബാധിതനായി ചെന്നൈയിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. ബാന്‍ഡ് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ കെ എസ് രവികുമാറിന്റെ സഹസംവിധായകനായാണ് മനോഹറിന്റെ തുടക്കം. പിന്നീട് അദ്ദേഹത്തിന്റെ സൂര്യന്‍ ചന്ദ്രന്‍ എന്ന ചിത്രത്തിലും പ്രവര്‍ത്തിച്ചു.

ഐ വി ശശിയുടെ തമിഴ് ചിത്രം 'കോലങ്ങളി'ലൂടെ അഭിനയരംഗത്തേക്ക് കടന്നു. 2009 ല്‍ പുറത്തിറങ്ങിയ മാസിലമണി എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി മനോഹര്‍ അരങ്ങേറ്റം കുറിച്ചത്. ദില്‍, വീരം, സലിം, മിരുതന്‍, ആണ്ടവന്‍ കട്ടലൈ, കാഞ്ചന 3, അയോഗ്യ, കാപ്പാന്‍, വിശ്വാസം, കൈതി തുടങ്ങി അമ്പതോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. വിശാല്‍ നായകനായ വീരമേ വാഗൈ സൂഡും ആണ് അവസാന ചിത്രം. നന്ദ, ഷംന കാസിം, സന്താനം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി 2011 ല്‍ വെല്ലൂര്‍ മാവട്ടം എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.

വിശാല്‍ നായകനായി പുറത്തിറങ്ങാനിരിക്കുന്ന തമിഴ് ചിത്രമായ വീരമേ വാഗൈ സൗദത്തിലും അദ്ദേഹം ഒരു വേഷം ചെയ്തിട്ടുണ്ട്. നവാഗത സംവിധായകന്‍ ശരവണന്‍ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷനിലാണ്. 2012ല്‍ മനോഹറിന്റെ മകന്‍ രാജന്‍ (10) നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ചത് വലിയ ചര്‍ച്ചയായിരുന്നു. സംഭവത്തില്‍ നീന്തല്‍ പരിശീലകനടക്കം അഞ്ചുപേര്‍ അറസ്റ്റിലാവുകയും ചെയ്തു.

Tags:    

Similar News